Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temporary End To Indefinite

Alappuzha

മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി​യു​ടെ അ​ന​ിശ്ചി​തകാ​ല സ​ത്യ​ഗ്ര​ഹ​ത്തി​ന് താ​ത്കാ​ലി​ക സ​മാ​പ​നം

ആ​ല​പ്പു​ഴ: ക​ള​ക്‌ടറേറ്റി​നു മു​ന്നി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​രവ​ർ​ഷ​ത്തി​ലേ​റെ​യാ​യി കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ദ്യാ​ധി​കാ​ര വാ​ഴ്ച​ക്കെ​തി​രേ ജ​നാ​ധി​കാ​ര മു​ന്നേ​റ്റം എ​ന്ന മു​ദ്ര​വാ​ക്യം ഉ​യ​ർ​ത്തി​യും കേ​ര​ള സ​ർ​ക്കാ​ർ മ​ദ്യ​ന​യം തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും മു​ഖ്യ​സ​ത്യാ​ഗ്ര​ഹി​ക​ളാ​യ ബി. ​ആ​ർ. കൈ​മ​ൾ ക​രു​മാ​ടി, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, ല​ത കൈ​മ​ൾ ക​രു​മാ​ടി, ഉ​മ്മ​ൻ ജെ. ​മേ​ടാ​രം എ​ന്നി​വ​ർ 561 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി വ​രു​ന്ന അ​ന​ശ്ചി​ത കാ​ല സ​ത്യാ​ഗ്ര​ഹ​ത്തി​ൻ്റെ താ​ത്കാ​ലി​ക സ​മാ​പ​നം കു​റി​ക്കും.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നാ​ളെ സ​മാ​പ​നസ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 9.30ന് ​സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന പ്ര​ഖ്യാ​പ​നം പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ബി​ഷ​പ് ഡോ. ​ജോ​ഷ്യാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് സ​ത്യ​ഗ്ര​ഹി​ക​ളെ ആ​ദ​രി​ക്കും നാ​ടാ​കെ മ​ദ്യം ഒ​ഴു​ക്കി കു​ടും​ബം ത​ക​ർ​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ​ത്തു വ​ർ​ഷ​ത്തെ മ​ദ്യ​ന​യം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് കാ​സ​ർ​കോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യും ഭ​വ​നസ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക​ളു​മാ​യി സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​നെ​തി​രേ സ​മ​രം തു​ട​രു​മെ​ന്ന് ബി.​ആ​ർ. കൈ​മ​ൾ ക​രു​മാ​ടി പ​റ​ഞ്ഞു.

Latest News

Up